ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടുംകുറ്റവാളികൾ പോലീസുകാരുടെ കാവലിൽ തലശേരിയിലെ ബാർ ഹോട്ടലിൽ വെച്ച് മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരുൾപ്പെടെയുള്ള പ്രതികൾ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ പോലീസുകാരുടെ സാന്നിധ്യത്തിൽ മദ്യപിക്കുകയായിരുന്നു.


ഈ സംഭവം വിവാദമായതിനെ തുടർന്ന് കണ്ണൂരിലെ മൂന്ന് സിവിൽ പോലീസുകാരെ സസ്പെൻഡ് ചെയ്തു. എ.ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.കഴിഞ്ഞ മാസം 17 ന് കണ്ണൂർ സെൻട്രൽ ജയിലിൽ ഉള്ള പ്രതികളെ തലശ്ശേരി കോടതിയിലേക്ക് ഹാജർ ആക്കാൻ കൊണ്ട് പോയപ്പോഴായിരുന്നു സംഭവം
Three police officers suspended after footage of TP case accused drinking alcohol surfaced